Monday, February 7, 2011

kariyilakattukal

പേറ്റുനോവുകൊകൊണ്ട്പിടയുമ്പോള്‍    
ഞാനോര്‍ത്തുപോയെന്നമ്മയുടെ മുഖം 
എന്നുദരത്തില്‍ നിന്നുതിര്‍ന്നുവീണ   
 കുഞ്ഞിനെച്ചുമ്പിക്കുമെന്നമ്മ 
എന്നിട്ടും ഞാന്‍ കണ്ടില്ല എന്നമ്മയെ 
കണ്ടതുവെറും  ബന്ധുക്കള്‍  മാത്രം 
എന്നമ്മ മരിച്ചത് ഞാന്‍ മറന്നുപോയി 
എന്‍ പൈതലിനെ  തലോടിയപ്പോള്‍ 
ഞാന്‍ കണ്ടു എന്നമ്മയുടെ തലോടല്‍ 
എല്ലാം ഒരു സ്വപ്നത്തിന്‍ തിരമാലപോലെ     
എന്‍ കണ്ണുനീര്‍ തുള്ളികള്‍ വീണു 
എന്‍ പൈതലിന്റെ ഉദരത്തില്‍ 
എന്‍ കുഞ്ഞു മന്ദഹസിച്ചു കൊണ്ട് 
എന്തോ ഉരുവിട്ട് 
മരണകിടക്കയില്‍ കിടക്കുന്ന 
എന്നമ്മയെ നോക്കി ഞാന്‍ 
നെടുവീര്‍പ്പിട്ടു 
അന്നും എന്നമ്മ  എന്‍ ശിരസ്സില്‍  
ചുടുചുംബനം നല്‍കി 
അമ്മെ  എന്തെ ഇത്ര നേരത്തെ 
എന്നെവിട്ടു പിരിഞ്ഞു 
അതിനും എനിക്ക് കിട്ടിയ മറുപടി 
എന്‍ പൈതലിന്റെ മന്ദഹാസം മാത്രം 
ഒരു നിമിഷം ഞാനെന്‍ ബാല്യകാലം 
ഓര്‍ത്തുപോയി 
കുട്ടിയുടുപ്പുകള്‍ ഇടുവിക്കുമെന്നമ്മ 
വാശി പിടിക്കുമ്പോള്‍ തരാത്തതോന്നുമാത്രം       
അത് എന്നമ്പിളിയമ്മവന്മാത്രം 
അത് മാത്രം തന്നില്ല എന്നമ്മ                                                                                  
                                                 എഴുതിയത്
                                ദീപ്തി സുനില്‍ 


7 comments:

  1. സ്വാഗതം...,
    കണ്ടുപിടിച്ചു.. ഈ ബ്ലോഗിനെ.,
    നല്ല കവിത.:)

    ReplyDelete
  2. nice poem...
    outpouring of emotions in your words...

    ReplyDelete
  3. wonderful !!!!!!!!!!!

    ReplyDelete
  4. നിങ്ങള്‍ ഒരു തുടക്കകാരിയാനെങ്കില്‍ ഞാനും പറയും കവിത എനിക്കിഷ്ട്ടമായി നന്നായി എന്നെല്ലാം അതല്ലെങ്കില്‍ ഞാന്‍ പറയുന്നത് ഇതായിരിക്കും പത്തു വരികള്‍ക്കുള്ളില്‍ അഞ്ചു പ്രാവശ്യം "എന്‍ " എന്ന വാക്കിന്റെ ആവര്‍ത്തനം കണ്ടു ,...ഒരു വാക്ക് ഒരു തവണ ഉപയോഗിക്കുക ആവര്‍ത്തിക്കേണ്ടി വന്നാല്‍ അതിനു മറ്റു വഴികള്‍ തിരയുക കവിത നന്നു കവയിത്രിക്ക് ആശംസകള്‍ ,........................എന്നെ കൊല്ലാന്‍ വരല്ലേ ഞാന്‍ സത്യം പറഞ്ഞതിന് ............ഒരുപാടെഴുതുക ......വായിക്കുക ...ഹൃദയപൂര്‍വ്വം അനില്‍ കുര്യാത്തി

    ReplyDelete
  5. ആ ദീപ്തി കണ്ടുപിടിച്ചു. അനില്‍ പരയുംപോലെ തുടക്കമല്ലെ. അതങ്ങു മാറിക്കോളും .ഒരുപാടു വായിക്കുമ്പോള്‍. നമുക്ക് ഒരു വിധം എഴുതാന്‍ പറ്റും. ബ്ലോഗുകല്‍ വായിച്ചാലും മതി. അതിലും നല്ല കവിതകളും കഥകളും ഒക്കെയുണ്ട്.ആരും ജനിയ്ക്കുന്നത് കഥാകാരിയും കവിയത്രിയും ഒന്നും ആയിട്ടല്ല. എഴുതുക വീണ്ടും. വായിക്കുക വീണ്ടും. ആശംസകള്‍. എന്‍റ. കമന്‍റിലെ പടത്തില്‍ ക്ളിക്കിയാല്‍ എന്‍റതില്‍ കയറാം.

    ReplyDelete
  6. ഒരെണ്ണം കൂടി എഴുതി പോസ്റ്റു ചെയ്യാത്തതെന്തെ????

    ReplyDelete